യു.എ.ഇയില്‍നിന്നുള്ള ആദ്യ യാത്രാവിമാനം ഇസ്രായിലില്‍

തെല്‍അവീവ്- യു.എ.ഇയില്‍നിന്നുള്ള ആദ്യ യാത്രാവിമാനം ഇസ്രായിലിലെ തെല്‍അവീവിനു സമീപം ഇറങ്ങി. ഇരു രാജ്യങ്ങള്‍ തമ്മില്‍ ബന്ധം സാധാരണനിലയിലാക്കുന്നതിനുള്ള കരാര്‍ ഒപ്പുവെച്ച് ഒരു മാസം പിന്നിടുമ്പോഴാണ് യു.എ.ഇ യാത്രാ വിമാനം ഇസ്രായിലിലെത്തിയത്.
 
അബുദാബിയില്‍നിന്നുള്ള ഇത്തിഹാദ് എയര്‍വേയ്‌സിന്റെ ഇവൈ 9607 വിമാനം തിങ്കളാഴ്ച പുലര്‍ച്ചെയാണ് ബെന്‍ഗൂറിയന്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയത്. വിമാനത്തില്‍ ജോലിക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഇസ്രായില്‍ കമ്പനിയായ മമന്‍ ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ ദ്വിദിന യു.എ.ഇ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇസ്രായിലി ടൂറിസം പ്രൊഫഷനുകളെ കൊണ്ടുപോകാനാണ് വിമാനം എത്തിയത്.

തങ്ങള്‍ ചരിത്രം സൃഷ്ടിച്ചിരിക്കയാണെന്ന് ഇസ്രായിലില്‍ ലഭിച്ച വമ്പിച്ച സ്വീകരണത്തെ പ്രകീര്‍ത്തിച്ച് ഇത്തിഹാദ് എയര്‍വേയസ് ട്വീറ്റ് ചെയ്തു.

 

Latest News