ലഡാക്ക് അതിര്‍ത്തി കടന്ന ചൈനീസ് സൈനികനെ പിടികൂടി; തിരിച്ചയക്കും

ലഡാക്ക്- ഇന്ത്യയും ചൈനയും തമ്മില്‍ ലഡാക്കില്‍ അതിര്‍ത്തി തര്‍ക്കം രൂക്ഷമായി തുടരന്നതിനിടെ അതിര്‍ത്തി കടന്ന, ചൈനീസ് സേനയായ പീപ്പ്ള്‍സ് ലിബറേഷന്‍ ആര്‍മി അംഗത്തെ ഇന്ത്യയുടെ സേന പിടികൂടി. ചുമാര്‍-ഡെംചുക് പ്രദേശത്തു നിന്ന് കോര്‍പറല്‍ വാങ് യാ ലോങ് എന്ന ചൈനിസ് സൈനികനാണ് പിടിയിലായത്. ഇദ്ദേഹം ഇപ്പോള്‍ സേനയുടെ കസ്റ്റഡിയിലാണ്. പ്രോട്ടോകോള്‍ പ്രകാരം നടപടിക്രമങ്ങളെല്ലാം പൂര്‍ത്തീകരിച്ച ശേഷം ഇദ്ദേഹത്തെ ചൈനയിലേക്കു തിരിച്ചയക്കുമെന്ന് സേന അറിയിച്ചു.

സമുദ്രനിരപ്പില്‍ നിന്ന് ഏറെ ഉയരത്തില്‍ പര്‍വത മേഖലയില്‍ കഠിന കാലാവസ്ഥയെ അതിജീവിക്കാന്‍ ഭക്ഷണം, ഓക്‌സിജന്‍, തണുപ്പിനുള്ള വസ്ത്രങ്ങള്‍ അടക്കം എല്ലാ സഹായങ്ങളും കസ്റ്റഡിയിലുള്ള ചൈനീസ് നല്‍കുന്നുണ്ട്. കാണാതായ സൈനികനെ കുറിച്ച് ചൈനയുടെ അന്വേഷണം ലഭിച്ചതായും സേന അറിയിച്ചു. ചുസുല്‍-മോല്‍ഡോ പോയിന്റില്‍വെച്ച് നടപടിക്രമ പ്രകാരം സൈനികനെ ചൈനയിക്കു കൈമാറും.
 

Latest News