നിങ്ങളുടെ പെണ്‍ മക്കളുടെ ഭാവി ഓര്‍ത്ത് വോട്ട് ചെയ്യുക;  ട്രംപിനെതിരെ പ്രതിഷേധവുമായി സ്ത്രീകള്‍

ന്യൂയോര്‍ക്ക്-അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും മറ്റു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികള്‍ക്കുമെതിരെ അമേരിക്കയിലെമ്പാടും സ്ത്രീകളുടെ പ്രതിഷേധം. സുപ്രീംകോടതിയിലെ പുരോഗമനവാദിയായിരുന്ന ജസ്റ്റിസ് റൂത്ത് ബേഡര്‍ ഗിന്‍സ്‌ബെര്‍ഗിന്റെ മരണത്തെത്തുടര്‍ന്ന് ഉണ്ടായ ഒഴിവിലേക്ക്  തെരഞ്ഞെടുപ്പിനു മുമ്പ് തന്റെ താത്പര്യക്കാരനെ നിയമിക്കാന്‍ ട്രംപ് ശ്രമിക്കുന്നതാണ് സ്ത്രീകളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. വാഷിംഗ്ടണ്‍, ന്യൂയോര്‍ക്ക് തുടങ്ങിയ പ്രധാന നഗരത്തിലെല്ലാം പ്രകടനം നടന്നു. കോവിഡ് കൈകാര്യം ചെയ്തതിലെ ട്രംപിന്റെ പരാജയത്തെയും പ്രതിഷേധക്കാര്‍ വിമര്‍ശിച്ചു. 'നിങ്ങളുടെ പെണ്‍കുട്ടികളുടെ ഭാവിക്കു വേണ്ടി വോട്ട് ചെയ്യൂ', 'പെണ്‍കുട്ടികളെപ്പോലെ പോരാടൂ' തുടങ്ങിയ ആഹ്വാനങ്ങളടങ്ങിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.
 

Latest News