നിർമാണത്തിലിരുന്ന കെട്ടിടത്തിൽനിന്ന് വീണ് മലയാളി മരിച്ചു 

ഖുൻഫുദ- ഖുൻഫുദ ബന്ദർമാളിനു പിറകുവശം നിർമാണം പൂർത്തിയായി വരുന്ന നാലുനില  കെട്ടിടത്തിൽനിന്ന് കാൽ തെന്നി വീണു തിരുവനന്തപുരം സ്വദേശി രാജയ്യ (63) മരിച്ചു. നേരത്തെ  റിയാദിൽ കൺസ്ട്രക്്ഷൻ കമ്പനിയിൽ പടവ് പണിചെയ്തിരുന്ന രാജയ്യൻ   ഒന്നര വർഷം  മുമ്പാണ് ഖുൻഫുദയിലെത്തിയത്. പുതുതായി നിർമിക്കുന്ന ബിൽഡിംഗിന്റെ പണി പൂർത്തിയാക്കി അവസാന മിനുക്ക് പണിയിൽ ഏർപ്പെട്ടിരിക്കെയാണ് അപ്രതീക്ഷിത ദുരന്തം. 
നാലാം നിലയിൽ താൽക്കാലികമായി കെട്ടിയ കോണിയിൽനിന്ന് ടൈൽസ് കട്ട് ചെയ്യുമ്പോൾ കാൽ തെന്നി വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവം നടന്ന ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 
മൂന്നര വർഷം മുമ്പ് നാട്ടിൽ പോയി വന്ന രാജയ്യ ബിൽഡിംഗ് പണികൾ തീർത്ത് ഈ മാസാവസാനം നാട്ടിലേക്ക് പോകാനിരിക്കയായിരുന്നു. 
തിരുവനന്തപുരം ബാലരാമപുറം സ്വദേശിനി ലില്ലി ബായിയാണ് ഭാര്യ നെഹരാജ്, നിവ്യാരാജ് എന്നിവരാണ് മക്കൾ. നിയമ നടപടികൾ പൂർത്തിയാക്കി രാജയ്യയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഖുൻഫുദ പ്രവാസി അസോസിയേഷൻ ഭാരാവാഹികളായ ഒമാനക്കുട്ടൻ , ഫൈസൽ ബാബു, മുഹമ്മദ് അലി കുന്നുമ്മൽ, എന്നിവർ നിയമ നടപടികൾ പൂർത്തിയാക്കുന്നതിനായി രംഗത്തുണ്ട്. 

Latest News