തിരുവനന്തപുരം- കെ.എം മാണിക്കെതിരായ ബാർ കോഴക്കേസ് പിൻവലിക്കാൻ കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി തനിക്ക് പത്തുകോടി രൂപ വാഗ്ദാനം ചെയ്തിരുന്നതായി ബാറുടമ ബിജു രമേശ്. ബാറുടമ ജോൺ കല്ലാട്ടിന്റെ ഫോണിലാണ് ജോസ് കെ മാണി സംസാരിച്ചത്. ആദ്യം ഭീഷണിപ്പെടുത്തുകയും പിന്നീട് പണം വാഗ്ദാം ചെയ്യുകയും ചെയ്തു. ഈ സമയം തന്നോടൊപ്പം നിരവധി ബാറുടമകളുണ്ടായിരുന്നുവെന്നും ബിജു രമേശ് പറഞ്ഞു. തന്റെ ഫോണിൽ ജോസ് കെ മാണി ബിജു രമേശുമായി സംസാരിച്ചിരുന്നുവെന്നും എന്നാൽ എന്താണ് സംസാരിച്ചത് എന്ന് അറിയില്ലെന്നും ബാറുടമ ജോൺ കല്ലാട്ട് പറഞ്ഞു. ജോസ് കെ മാണി പത്തുകോടി രൂപ വാഗ്ദാനം ചെയ്തുവെന്ന ബിജു രമേശിന്റെ പ്രസ്താവനയോട് പ്രതികരിക്കുകായിരുന്നു ജോൺ കല്ലാട്ട്.