സൗദിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

ഹഫര്‍ അല്‍ ബാത്തിന്‍- കോവിഡ് ബാധിച്ച് കായംകുളം പുതുപ്പള്ളി സ്വദേശി വേലശ്ശേരി തറയില്‍ ഗോപാലന്‍ രാധാകൃഷ്ണന്‍ (60)ഹഫര്‍ അല്‍ ബാത്തിനില്‍ മരിച്ചു.  
രണ്ടാഴ്ചയായി കിങ് ഖാലിദ് ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. അവധിക്ക് നാട്ടില്‍ പോകാന്‍ തയാറെടുക്കുന്ന സമയത്താണ് അസുഖ ബാധിതനായി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്.
29 വര്‍ഷമായി ഹഫറില്‍ തയ്യല്‍ ജോലി ചെയ്തു വരികയായിരുന്നു.  
ഭാര്യ:വിജയമ്മ, മക്കള്‍ നന്ദു കൃഷ്ണന്‍, ചിന്ദു കൃഷ്ണന്‍ എന്നിവര്‍ സൗദിയിലുണ്ട്. മരുമകള്‍:ഷാനി. മൃതദേഹം കിങ് ഖാലിദ് ജനറല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സൗദി അറേബ്യയില്‍ തന്നെ സംസ്‌കരിക്കുന്നതിനുള്ള നിയമ നടപടികള്‍ക്ക് സഹായവുമായി  ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരായ നൗഷാദ് കൊല്ലം, ഷിനുഖാന്‍ പന്തളം എന്നിവര്‍ രംഗത്തുണ്ട്.

 

Latest News