Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്കുള്ള ധനസഹായം ലഭിക്കാത്തവരുണ്ടോ? അവസാന തിയ്യതി നവംബർ: 7

തിരുവനന്തപുരം- വിദേശത്തേക്ക് മടങ്ങിപ്പോകാനാകാതെ നാട്ടില്‍ കഴിയുന്ന പ്രവാസികളില്‍ സര്‍ക്കാര്‍സഹായം ലഭിക്കാത്തവര്‍ക്ക് സഹായവുമായി സര്‍ക്കാര്‍. 2020 ജനുവരി ഒന്നിന് ശേഷം നാട്ടിലെത്തുകയും കൊവിഡ് ലോക്ഡൗണ്‍ കാരണം മടങ്ങിപ്പോകാന്‍ കഴിയാതെ വരികയും ചെയ്ത പ്രവാസികള്‍ക്ക് നല്‍കുന്ന 5000 രൂപയുടെ ധനസഹായത്തിന് അപേക്ഷിക്ഷിച്ചിട്ട് തുക ലഭിക്കാത്തവര്‍ക്കായി രേഖകളിലെ തകരാറ് പരിഹരിക്കാനാണ് അവസരം.

ചെയ്യേണ്ടത്.

norkaroots.org വൈബ്‌സൈറ്റിലെ Covid Support എന്ന ലിങ്കില്‍ തിരുത്തലുകള്‍ വരുത്തുക എന്ന ഒപ്ഷനില്‍ പോയി ആദ്യം അപേക്ഷിച്ചപ്പോള്‍  ലഭിച്ച രജിസ്ട്രഷന്‍ നമ്പരും  പാസ്പോര്‍ട്ട് നമ്പരും രേഖപ്പെടുത്തി  വാലിഡേറ്റ് എന്ന ഒപ്ഷന്‍ നല്‍കിയാല്‍ നിലവിലെ സ്റ്റാറ്റസ് അറിയാം.

അനുബന്ധ രേഖകള്‍ സമര്‍പ്പിക്കാന്‍ നോര്‍ക്കയില്‍ നിന്ന് എസ്.എം.എസ്.സന്ദേശം ലഭിച്ചവര്‍ norkaroots.org എന്ന വൈബ്സൈറ്റില്‍  ഈ ലിങ്കില്‍ കയറി തിരുത്തലുകള്‍ വരുത്താം.  എന്‍.ആര്‍.ഐ അക്കൗണ്ട് നമ്പര്‍ സമര്‍പ്പിച്ചുളളവര്‍ സേവിംങ്സ് ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയ ശേഷം അനുബന്ധരേഖകള്‍ വീണ്ടും സമര്‍പ്പിക്കേണ്ടതാണ്. 

രേഖകള്‍ ഒരോന്നും 2MB യ്ക്ക് താഴെയുളള PDF/jpeg ഫോര്‍മാറ്റില്‍ ഉളളതായിരിക്കണം. രേഖകള്‍ സമര്‍പ്പിച്ച ശേഷം സേവ് എന്ന ഒപ്ഷന്‍ ക്ലിക്ക് ചെയ്ത് അപേക്ഷ വിജയകരമായി പൂര്‍ത്തീകരിച്ചു എന്ന്  ഉറപ്പാക്കണം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ ഏഴ് വരെയാണ്. 

നോര്‍ക്കാ- റൂട്ട്സ് വെബ്സൈറ്റില്‍ വിശദവിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് തിങ്കളാഴ്ച മുതല്‍ രാവിലെ 10.30 മുതല്‍ 4.30 വരെ താഴെ ചേര്‍ത്തിട്ടുള്ള നമ്പരുകളില്‍ ബന്ധപ്പെടാം.

ജില്ല തിരിച്ചുള്ള ഫോണ്‍ നമ്പറുകള്‍, 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ 7736840358, 9747183831
കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് 9188268904, 9188266904
മലപ്പുറം, കോഴിക്കാട്, വയനാട്, കണ്ണൂര്‍ ,കാസര്‍ഗോഡ് 9400067470, 9400067471, 9400067472, 9400067473

Latest News