വാഷിംഗ്ടണ്‍- ചൈനീസ് സൈന്യവുമായി ബന്ധപ്പെട്ട ഗവേഷകരെ വിചാരണ ചെയ്യാനുള്ള അമേരിക്കയുടെ നീക്കത്തിനെതിരെ ചൈനയുടെ മുന്നറിയിപ്പ്. ചൈനയിലുള്ള അമേരിക്കക്കാരെ തടങ്കലിലാക്കുമെന്നാണ് യു.എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നീക്കത്തിനെതിരെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നതെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
ചൈനീസ് ഉദ്യോഗസ്ഥര്‍ വിവിധ മാര്‍ഗത്തില്‍ യു.എസ് ഉദ്യോഗസ്ഥര്‍ക്ക് ആവര്‍ത്തിച്ചു മുന്നറിയിപ്പ് നല്‍കിയെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞത്.
യു.എസ് കോടതികളില്‍ ചൈനീസ് ഗവേഷകര്‍ക്കെതിരെ നിലവിലുള്ള കേസുകള്‍ അവസാനിപ്പിക്കണമെന്നും അല്ലെങ്കില്‍ ചൈനീസ് നിയമം ലംഘിച്ച അമേരിക്കക്കാര്‍ അതേ വിചാരണ നേരിടേണ്ടിവരുമെന്നാണ് ചൈന നല്‍കിയ സന്ദേശം.
വിദേശ സര്‍ക്കാരുകളുമായി വിലപേശാന്‍ ചൈനീസ് സര്‍ക്കാര്‍ തടവിലാക്കുമെന്നും ചൈനാ യാത്ര ഒഴിവാക്കണമെന്നും യു.എസ് വിദേശകാര്യ വകുപ്പ് കഴഞ്ഞ മാസം യു.എസ് പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു.