ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് മരണം

പാലക്കാട്-ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചു. വണ്ടിത്താവളം - തത്തമംഗലം റോഡിലെ ചുള്ളിപെരുക്കമേട്ടിലാണ് അപകടം. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

പട്ടഞ്ചേരി ചേരിങ്കൽ വീട്ടിൽ രഘുനാഥൻ (34), വണ്ടിത്താവളം അലയാർ കണ്ണപ്പന്റെ മകൻ (കാർത്തിക്), തൃശൂർ പോർക്കളം മൂർക്കത്ത് വീട്ടിൽ അജിത്ത് എന്നിവരാണ്  മരിച്ചത്.

ശനിയാഴ്ച രാത്രി പത്തു മണിയോടെ ആയിരുന്നു അപകടം. വണ്ടിത്താവളം പട്ടഞ്ചേരി വേലായുധന്റെ മകൻ ദിനേശ് (32), തൃശൂർ കുന്നംകുളം വേണുവിന്റെ മകൻ എന്നിവർക്കാണ്  പരിക്കേറ്റത്.  സമീപവാസികളും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. മരിച്ച രഘുനാഥൻ പാലക്കാട് - മീനാക്ഷിപുരം റൂട്ടിലോടുന്ന ബസിലെ കണ്ടക്ടറാണ്.

Latest News