Sorry, you need to enable JavaScript to visit this website.
Wednesday , October   21, 2020
Wednesday , October   21, 2020

വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന പോസ്റ്റ്, കങ്കണക്കെതിരെ കേസെടുക്കാൻ മുംബൈ കോടതി ഉത്തരവ്

മുംബൈ- വർഗീയവിദ്വേഷം പ്രചരിപ്പിക്കുന്ന സോഷ്യൽമീഡിയ പോസ്റ്റുകളുടെ പേരിൽ ബോളിവുഡ് നടി കങ്കണ റണൗട്ടിനും സഹോദരി രംഗോലി ചന്ദേലിനുമെതിരെ കേസെടുക്കാൻ മുംബൈ കോടതി ഉത്തരവിട്ടു. ബാന്ദ്രയിലെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. ട്വീറ്റുകളിലൂടെ സാമുദായിക സംഘർഷങ്ങൾ ഇളക്കിവിടാൻ ശ്രമിച്ചതിനാണ് കേസ്. 
കാസ്റ്റിംഗ് ഡയറക്ടറും ഫിറ്റ്‌നസ് ട്രെയിനറുമായ മുനവറലി സയിദിന്റെ പരാതിയിലാണ് ഉത്തരവ്. ഇവർ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തത് വ്യക്തമാണെന്ന് കോടതി പറഞ്ഞു. ട്വിറ്ററിലൂടെയും അഭിമുഖങ്ങളിലൂടെയും നടത്തിയ പരാമർശങ്ങളിലാണ് കേസെടുത്തത്. മുംബൈ പാകിസ്താൻ അധീന കാശ്മീരിനോട് ഉപമിച്ച കങ്കണയുടെ പരാമർശവും പരാതിക്കാരൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കങ്കണയുടേയും രംഗോലിയുടേയം ട്വീറ്റുകൾക്ക് പിന്നിലുള്ള ശരിയായ ഉദ്ദേശ്യം അന്വേഷിക്കണമെന്ന് കോടതി ഉത്തരവിട്ടു.
 

Latest News