മക്ക അസീസിയ കെ.എം.സി.സി സി.എച്ച് അനുസ്മരണം

മക്ക-മക്ക അസീസിയ കെ.എം.സി.സി സി.എച്ച് അനുസ്മരണം സംഘടിപ്പിച്ചു. കാലമെത്ര കഴിഞ്ഞാലും പഴയകാല പ്രവർത്തകർക്ക് മരിക്കാത്ത ഓർമകൾ നൽകിയാണ് സി.എച്ച് നമ്മോട് വിട പറഞ്ഞതെന്ന് കെ.എം കുട്ടി ഒമാനുർ. കിൻസാറ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏരിയ പ്രസി. അബൂബക്കർ കൊളത്തറ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസി. കുഞ്ഞുമോൻ കാക്കിയാ ഉൽഘാടനം ചെയ്തു. സെക്രട്ടറി മുജീബ് പൂക്കോട്ടർ, നാസർ കിൻസാറ, കുഞ്ഞാപ്പ പൂക്കോട്ടൂർ തുടങ്ങിയവർ പ്രസംഗിച്ചു.  സാലിഹ് ഫറോക്ക് സ്വാഗതവും സമീർ ഒട്ടുപ്പാറ നന്ദിയും പറഞ്ഞു.
 

Tags

Latest News