Sorry, you need to enable JavaScript to visit this website.

ശിവശങ്കര്‍ ആശുപത്രിയില്‍ തന്നെ; അറസ്റ്റിനൊരുങ്ങി കസ്റ്റംസ്

തിരുവനന്തപുരം-  ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കസ്റ്റംസ് അധികൃതര്‍ ആശുപത്രിയില്‍ എത്തിച്ച മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ഇന്ന് കൂടുതല്‍ പരിശോധന നടത്തും.
സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യംചെയ്യലിനായി കൊണ്ടുപോകുന്നതിനിടെയാണ് ശിവശങ്കറിന് അസ്വാസ്ഥ്യമുണ്ടാതും ആശുപത്രിയിലെത്തിച്ചതും.
ഇന്നത്തെ പരിശോധനയില്‍ ആരോഗ്യനില തൃപ്തികരമാണെങ്കില്‍ കസ്റ്റംസ് തുടര്‍ നടപടികളുമായി മുന്നോട്ടു പോകും. ശിവശങ്കറിനെ അറസ്റ്റ് ചെയ്യുമെന്നും അഭ്യൂഹമുണ്ട്.

കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ശിവശങ്കറിന് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഇസിജിയില്‍ നേരിയ വ്യതിയാനവും ഉണ്ടായിരുന്നതായി ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. പ്രാഥമിക പരിശോധനയില്‍ ശാരീരിക വിഷമത കണ്ടെത്തിയതിനെ തുടര്‍ന്നാണ്  തീവ്രപരിചരണ വിഭാഗത്തില്‍  പ്രവേശിപ്പിച്ചത്.

 

Latest News