കൊല്‍ക്കത്തയില്‍ ഫ്ളാറ്റിന് തീപ്പിടിച്ച് രണ്ട് മരണം

കൊല്‍ക്കത്ത- പശ്ചിമബംഗാളില്‍ പാര്‍പ്പിട കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു പേര്‍ മരിച്ചു. കൊല്‍ക്കത്ത ഗണേഷ് ചന്ദ്ര അവന്യൂവിലെ കെട്ടിടത്തിലുണ്ടായ അഗ്നിബാധയില്‍ 12 വയസ്സുകാരനും 50 വയസ്സായ സ്ത്രീയുമാണ് മരിച്ചത്.
അഗ്നിശമന സേന സ്ഥലത്തെത്തി ബാക്കിയുള്ളവരെ രക്ഷപ്പെടുത്തിയെന്ന് ഫയര്‍ സര്‍വീസസ് മന്ത്രി സുജിത് ബോസ് പറഞ്ഞു.
താമസക്കാരെ രക്ഷപ്പെടുത്തുന്നതിനിടെ 12 വയസ്സായ കുട്ടി കെട്ടിടത്തില്‍നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 50 കാരിയുടെ മൃതദേഹം ബാത്ത് റൂമിലാണ് കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സിന്റെ പത്ത് യൂനിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ അണച്ചത്. തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചു വരികയാണെന്ന് അധികൃതര്‍ പറഞ്ഞു.

 

Latest News