ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 94

ന്യൂദല്‍ഹി- 2020ലെ ആഗോള പട്ടിണി സൂചികയില്‍ 117 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 94ാം സ്ഥാപനത്ത്. ഗൗരവസ്ഥിതിയുള്ള രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യയുടെ സ്ഥാനം. 2019ല്‍ ഇന്ത്യയുടെ സ്ഥാനം 102 ആയിരുന്നു. ആഗോള തലത്തിലും രാജ്യതലത്തിലുമുള്ള പട്ടിണി സ്ഥിതി അളക്കുന്ന റിപോര്‍ട്ട് കണ്‍സേണ്‍ വേള്‍ഡ് വൈഡ്, വെല്‍ത്ത് ഹങ്കര്‍ ലൈഫ് എന്നീ സന്നദ്ധ സംഘടനകള്‍ ചേര്‍ന്നാണ്. ആഗോള തലത്തില്‍ വലിയ പട്ടിണിയില്ല എന്നാണ് റിപോര്‍ട്ട് വിലയിരുത്തുന്നത്. അതേസമയം ലോകത്തൊട്ടാകെ 69 കോടി ജനങ്ങള്‍ പോഷകാഹാരക്കുറവുള്ളവരാണെന്നും റിപോര്‍ട്ട് മുന്നറിയിപ്പു നല്‍കുന്നു. 

വിവധ മാനദണ്ഡങ്ങള്‍ പ്രകാരം കണക്കാക്കുന്ന മൊത്തം 50 പോയിന്റില്‍ ഇന്ത്യയ്ക്ക് ലഭിച്ചത് 27.2 പോയിന്റാണ്. ഈ സ്‌കോര്‍ ഇന്ത്യയെ ഗൗരവ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നു. 9.9 പോയിന്റില്‍ കുറവ് ലഭിക്കുന്ന രാജ്യങ്ങളില്‍ പട്ടിണി വളരെ കുറവായിരിക്കും. 10 മുതല്‍ 19.9 വരെ മധ്യവര്‍ത്തി വിഭാഗത്തിലും 20 മുതല്‍ 34.9 വരെ ഗൗരവ വിഭാഗത്തിലും ഉള്‍പ്പെടും. 35 മുതല്‍ 39.9 വരെ ആശങ്ക വിഭാഗത്തിലും 50നു മുകളില്‍ സ്‌കോര്‍ ചെയ്യുന്ന രാജ്യങ്ങള്‍ കൊടു പട്ടിണി വിഭാഗത്തിലുമാണ് ഉള്‍പ്പെടുന്നത്. അതേസമയം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇന്ത്യ പട്ടിണി പട്ടികയില്‍ സ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട്.
 

Latest News