നാഗ്പൂര്‍ ജയിലില്‍ പ്രൊഫ. സായിബാബ നിരാഹരത്തിലേക്ക്

മുംബൈ- മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലടച്ച ദല്‍ഹി യൂനിവേഴ്‌സിറ്റി മുന്‍ പ്രൊഫസര്‍ ജി.എന്‍. സായിബാബ നിരാഹാര സത്യഗ്രഹം ആരംഭിക്കുന്നു.

കഴിഞ്ഞ ഒരു മാസമായി വസ്ത്രങ്ങളോ മരുന്നോ പുസ്തകങ്ങളോ നല്‍കാത്തതിനെ തുടര്‍ന്നാണ് പോളിയോ ബാധിതനായ പ്രൊഫ. സായിബാബ ഈ മാസം 21 മുതല്‍ നിരാഹാരം ആരംഭിക്കുന്നത്.

90 ശതമാനം ശാരീരിക വൈകല്യത്തോടെ വീല്‍ചെയറിലായ സായിബാബയെ ഉയര്‍ന്ന രക്തസമ്മര്‍ദവും നടുവേദനയുമടക്കമുള്ള അസുഖങ്ങള്‍ അലട്ടുന്നുണ്ട്.

ഏകാന്ത തടവിലാക്കിയ സായിബാബക്ക് പുസ്തകങ്ങളും മരുന്നുകളും നല്‍കുന്നില്ലെന്ന് ഭാര്യ എ.എസ് വസന്ത കുമാരി പറഞ്ഞു. 2014 മുതല്‍ ജയിലില്‍ കഴിയുന്ന അദ്ദേഹത്തിന് അടിസ്ഥാന സൗകര്യങ്ങളെല്ലാം നിഷേധിച്ചിരിക്കയാണ്. ഒരു മാസമായി  കത്തുകളോ ഫോണ്‍ കാളുകളോ നല്‍കുന്നില്ലെന്നും അവര്‍ പറഞ്ഞു.

 

Latest News