വാഹനങ്ങളിൽ രാത്രിയിൽ ലൈറ്റുകൾ ഉപയോഗിക്കാതിരുന്നാൽ പിഴ

റിയാദ് - രാത്രികാലങ്ങിൽ സഞ്ചരിക്കുമ്പോൾ വാഹനങ്ങളിലെ ലൈറ്റുകൾ ഉപയോഗിക്കാതിരിക്കുന്നത് ഗതാഗത നിയമ ലംഘനമാണെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. രാത്രിയിലും ദൃശ്യക്ഷമത കുറഞ്ഞ മോശം കാലാവസ്ഥയിലും സഞ്ചരിക്കുമ്പോൾ ലൈറ്റുകൾ ഉപയോഗിക്കാതിരിക്കുന്നത് നിയമലംഘനമാണ്. 
ഇതിന് 1,000 റിയാൽ മുതൽ 2,000 റിയാൽ വരെ പിഴ ലഭിക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു. രാത്രിയിൽ ലൈറ്റുകൾ ഉപയോഗിക്കാതിരിക്കുന്നത് മറ്റു ഡ്രൈവർമാർക്ക് പ്രയാസം സൃഷ്ടിക്കും. ഇത് റോഡുകൾ ഉപയോഗിക്കുന്നവർക്ക് ഭീഷണിയായി മാറുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.
 

Tags

Latest News