Sorry, you need to enable JavaScript to visit this website.
Wednesday , October   21, 2020
Wednesday , October   21, 2020

വിദേശയാത്ര: 'തതമൻ' റിപ്പോർട്ട് ഉപയോഗിക്കാൻ പറ്റില്ല

റിയാദ് - വിദേശ യാത്രാ ആവശ്യങ്ങൾക്ക് 'തതമൻ', 'തഅക്കദ്' സെന്ററുകളിൽ നിന്നുള്ള കൊറോണ പരിശോധനാ റിപ്പോർട്ടുകൾ ഉപയോഗിക്കാൻ പറ്റില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യനില ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് 'തതമൻ', 'തഅക്കദ്' സെന്ററുകളിൽനിന്നുള്ള പരിശോധനാ ഫലങ്ങൾ നൽകുന്നത്. യാത്രാ ആവശ്യത്തിന് ഇവ ഉപയോഗിക്കാൻ കഴിയില്ല. പരിശോധനാ ഫലം ഉപയോക്താക്കൾക്ക് എസ്.എം.എസ് വഴി അയച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. 'സിഹതീ' ആപ്പിലും പരിശോധനാ ഫലം ലഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു.
 

Tags

Latest News