Sorry, you need to enable JavaScript to visit this website.

കൊറോണ കാലത്തും വനിതാ ജ്യൂസ് കോഫി ഷോപ്പുകൾ സജീവം 

തുറൈഫ് - കൊറോണ കാലമാണെങ്കിലും ജ്യൂസ്, കോഫി എന്നിവ സ്ത്രീകൾക്ക് മാത്രമായി വിൽക്കുന്ന ഷോപ്പുകളിൽ താരതമ്യേന നല്ല കച്ചവടം. തുറൈഫിൽ വിരലിലെണ്ണാവുന്ന ഷോപ്പുകൾ ആണെങ്കിലും മിക്കതും വിശാലവും ഏറെ സൗകര്യങ്ങൾ ഉള്ളതുമാണ്. അനേകം ഉപഭോക്താക്കൾ ഇവിടെയെത്തുന്നു. നാലോ അഞ്ചോ സ്ത്രീകൾക്ക് കൂട്ടമായി വന്ന് ഇരുന്ന് ജ്യൂസോ കോഫിയോ കഴിച്ച് സംസാരിച്ചും കുശലങ്ങൾ പറഞ്ഞും പിരിയാൻ ഏറെ സൗകര്യമുള്ള ഈ ഷോപ്പുകളിൽ ചെറുതല്ലാത്ത കച്ചവടം നടക്കുന്നു. ഇവിടങ്ങളിൽ കൗണ്ടറിൽ നിന്ന് പുരുഷന്മാർക്കും സാധനങ്ങൾ വാങ്ങി കൊണ്ട് പോകുവാനുള്ള പാർസൽ സൗകര്യവുമുണ്ട്. 
ഉയർന്ന വിലയുള്ള ജ്യൂസുകളാണ് അധികവും വിൽപനക്കുള്ളത്. 15 റിയാലിന് മുകളിലാണ് ജ്യൂസുകൾക്ക് വില. കൂടാതെ അഞ്ച് റിയാൽ മുതൽ പത്ത് റിയാൽ വരെയുള്ള വിവിധയിനം കോഫികളും വിൽക്കപ്പെടുന്നുണ്ട്. വൈകുന്നേരങ്ങളിലാണ് കച്ചവടം സജീവമാകുന്നത്. രാത്രി പന്ത്രണ്ട്  വരെ കച്ചവടം തുടരുന്നു. സ്ത്രീകളുടെ മേൽനോട്ടത്തിലാണ് കടകളുടെ നടത്തിപ്പ്. മനോഹരമായ ലൈറ്റുകളും ഡെക്കറേഷനും അടക്കം ആകർഷണീയമായ ഷോപ്പുകളിൽ കൊറോണ കാലം പ്രതിസന്ധി തീർക്കുമെന്ന് കരുതിയിരുന്നുവെങ്കിലും പ്രതീക്ഷ നൽകുന്ന കച്ചവടം   ഉണ്ടെന്ന് നടത്തിപ്പുകാർ പറയുന്നു.
 

Tags

Latest News