ജുമാന അല്‍റാശിദ് എസ്.ആര്‍.എം.ജി സി.ഇ.ഒ

റിയാദ് - മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും വലിയ മാധ്യമസ്ഥാപനമായ സൗദി റിസേര്‍ച്ച് ആന്റ് മാര്‍ക്കറ്റിംഗ് ഗ്രൂപ്പ് സി.ഇ.ഒ ആയി ജുമാന റാശിദ് അല്‍റാശിദിനെ നിയമിച്ചു.

ജുമാനയുടെ നിയമനത്തിന് ഗ്രൂപ്പ് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കി. സ്വാലിഹ് ബിന്‍ ഹുസൈന്‍ അല്‍ദുവൈസിന്റെ പിന്‍ഗാമിയായാണ് ജുമാമ അല്‍റാശിദ് എസ്.ആര്‍.എം.ജിയുടെ ഉന്നത പദവയിലെത്തുന്നത്.

2011 ല്‍ ലണ്ടനിലെ എസ്.ഒ.എ.എസ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബാച്ചിലര്‍ ബിരുദം നേടിയ ജുമാന അല്‍റാശിദ് 2013 ല്‍ ലണ്ടനിലെ സിറ്റി യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഇന്റര്‍നാഷണല്‍ ജേര്‍ണലിസത്തില്‍ മാസ്റ്റര്‍ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. മീഡിയ കണ്‍സള്‍ട്ടന്റ് ആയും മീഡിയ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടറായും നേരത്തെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 

Latest News