Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

യു.ഡി.എഫ് വിട്ടെത്തിയ ജോസ് മാണിക്ക് എ.കെ.ജി സെന്ററിൽ സ്വീകരണം

തിരുവനന്തപുരം- യു.ഡി.എഫ് വിട്ട് ഇടതുമുന്നണിയിലെത്തിയ ജോസ് കെ. മാണിക്ക് എ.കെ.ജി സെന്ററിൽ സ്വീകരണം. എ.കെ.ജി സെന്ററിൽ എത്തിയ ജോസ് കെ. മാണി ഇടത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ തുടങ്ങിയ നേതാക്കളുമായായിരുന്നു കൂടിക്കാഴ്ച. രാവിലെ എം.എൻ സ്മാരകത്തിൽ ജോസ് എത്തിയിരുന്നു. എ.കെ.ജി സെന്ററിന്റെ വാഹനത്തിലായിരുന്നു അദ്ദേഹം എം.എൻ സ്മാരകത്തിലെത്തിയത്. അതിന് ശേഷം വാഹനം നേരെ എ.കെ.ജി സെന്ററിലേക്ക് പോകുകയായിരുന്നു.

കോടിയേരി ബാലകൃഷ്ണനേയും കൺവീനറേയും മറ്റ് നേതാക്കളേയും കണ്ടെന്നും പഞ്ചായത്തു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകളും ഭാവി പ്രവർത്തനങ്ങളുമെല്ലാം ചർച്ച ചെയ്‌തെന്നും ജോസ് കെ. മാണി പറഞ്ഞു.

Latest News