Sorry, you need to enable JavaScript to visit this website.

വലിയ വിമാനങ്ങളില്ല, കരിപ്പൂരിൽ ശൈത്യകാല വിമാന ഷെഡ്യൂൾ 28 മുതൽ

കൊണ്ടോട്ടി- വലിയ വിമാനങ്ങളും അധിക സർവീസുകളുമില്ലാതെ കരിപ്പൂർ വിമാനത്താവളത്തിൽ ഈ മാസം 28 മുതൽ ശൈത്യകാല വിമാന ഷെഡ്യൂൾ ആരംഭിക്കും. സൗദി എയർലെൻസ്,എയർഇന്ത്യ എന്നിവയുടെ വലിയ വിമാനങ്ങളും,പുതിയ സർവീസുകളുമില്ലാതെയാണ് ഇത്തവണത്തെ വിന്റർ ഷെഡ്യൂൾ. കോവിഡ് നിയന്ത്രണങ്ങളാണ് പുതിയ വിമാനങ്ങളും അധിക സർവ്വീസുകളും ഉൾപ്പെടാതിരുന്നത്.ഈ മാസം 28 മുതൽ അടുത്ത മാർച്ച് 31 വരെയാണ് വിന്റർ ഷെഡ്യൂളിന്റെ കാലാവധി.ഏപ്രിൽ ഒന്നുമുതലാണ് വേനൽക്കാല പുതിയ ഷെഡ്യൂൾ പുറത്ത് വരിക.
  എയർഇന്ത്യ എക്‌സ്പ്രസിനാണ് നിലവിൽ പുതിയ ഷെഡ്യൂളിൽ കൂടുതൽ സർവീസുകൾ.എയർ അറേബ്യ,ഇൻഡിഗോ,സ്‌പെയ്‌സ് ജെറ്റ് വിമാനങ്ങളും സർവ്വീസിനുണ്ട്.നിലവിൽ കരിപ്പൂരിലേക്ക് പുതിയ വിമാനങ്ങളൊന്നും സർവ്വീസിനില്ല.സൗദിയിലേക്ക് വലിയ വിമാന സർവീസിനും അനുമതിയില്ല.
   കഴിഞ്ഞ ആഗസ്റ്റ് ഏഴിനുണ്ടായ വിമാന അപകടത്തെ തുടർന്നാണ് കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് അനുമതി താൽക്കാലികമായി നിർത്തലാക്കിയത്.മഴക്കാലം കഴിഞ്ഞാൽ സർവീസിന് അനുമതി നൽകുമെന്ന് അറിയിച്ചെങ്കിലും വിന്റർ ഷെഡ്യൂളിലും സർവ്വീസില്ല. ജിദ്ദ,റിയാദ് മേഖലയിലേക്കായിരുന്നു സൗദിയുടേയും,എയർഇന്ത്യയുടേയും വലിയ വിമാനങ്ങൾ സർവീസിനുണ്ടായിരുന്നത്.സഉദി എയർലെൻസ് പുതിയ സർവീസിന് അനുമതി തേടിയെങ്കിലും ലഭ്യമായിട്ടില്ല.കൊവിഡ് മൂലം വിമാന സർവീസുകൾ നിലവിൽ കുറവാണ്.വന്ദേഭാരത് മിഷൻ ഭാഗമായുളള വിമാനങ്ങളും യാത്രക്കാർക്കനുസരിച്ചുളള ചാർട്ടേർഡ് വിമാനങ്ങളുമാണ് നിലവിലുളളത്.
          

Latest News