Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ 63,371 പുതിയ കോവിഡ് കേസുകള്‍; മരണം 895

ന്യൂദല്‍ഹി- രാജ്യത്ത് പുതുതായി 63,371 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 73,70,469 ആയി. 24 മണിക്കൂറിനിടെ 895 പേരാണ് മരിച്ചത്. ഇതോടെ മരണം, 1,12,161 ആയി.

വിവിധ സംസ്ഥാനങ്ങളിലായി നിലവില്‍ 8,04,528 ആക്ടീവ് കേസുകളാണുള്ളതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 64,53,779 പേര്‍ രോഗം ഭേദമായി ആശുപത്രികള്‍ വിട്ടു.

ലോകരാജ്യങ്ങളില്‍ പത്ത് ലക്ഷം പേരുടെ കണക്കെടുക്കുമ്പോള്‍ ഇന്ത്യയിലാണ് മരണ നിരക്ക് കുറവെന്ന് ആരോഗ്യമന്ത്രാലയം അവകാശപ്പെട്ടു. ചില സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മില്യണ്‍ പെര്‍ ഡെത്ത് നിരക്ക്  ദേശീയ ശരാശരിയേക്കാള്‍ വളരെ കുറവാണെന്നും മന്ത്രാലയം വ്യക്തമാക്കി.

 

Latest News