യു.പിയില്‍ ദളിത് പെണ്‍കുട്ടി മരിച്ച നിലയില്‍; ബലാത്സംഗം ആരോപിച്ച് കുടുംബം

ബാരാബങ്കി- ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ 18 വയസ്സായ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം പാടത്ത് കണ്ടെത്തി.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാനാകൂയെന്ന് പോലീസ് പറഞ്ഞു.

പാടത്തേക്ക് പോയ പെണ്‍കുട്ടി തിരിച്ച് വിട്ടീലെത്തിയില്ലെന്ന് ബുധനാഴ്ച വൈകിട്ട് പെണ്‍കുട്ടിയുടെ പിതാവ് പോലീസിനെ അറിയിച്ചിരുന്നു.
ബലാത്സംഗത്തിനിരയായെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം സംശയിക്കുന്നത്.

കൈകാലുകള്‍ ബന്ധിച്ച നിലയിരുന്നു മൃതദേഹമെന്നും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

 

Latest News