ട്രംപ് ഉപയോഗിച്ച മരുന്ന് കോവിഡ് ചികിത്സാ ദൈര്‍ഘ്യം കുറയ്ക്കില്ലെന്ന് പഠനം

ജനീവ- യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കോവിഡ് ചികിത്സക്ക് ഉപയോഗിച്ച മരുന്നുകളിലൊന്നായ റെംഡെസിവിര്‍ ചികിത്സാ ദൈര്‍ഘ്യം കുറയ്ക്കുമെന്നോ രോഗി രക്ഷപ്പെടാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നോ ഉറപ്പില്ലെന്ന് റിപ്പോര്‍ട്ട്.
ലോകാരോഗ്യ സംഘടന നടത്തിയ ക്ലിനിക്കല്‍ ട്രയലിലാണ് ഇതുസംബന്ധിച്ച നിഗമനം.
ഗിലിയഡ് സയന്‍സസ് റെംഡെസിവര്‍ എന്ന പേരില്‍ പുറത്തിറക്കിയ വൈറസിനെതിരായ മരുന്ന് വ്യാപകമായി ഉപയോഗിക്കാനിരിക്കെയാണ് ഡബ്ല്യു.എച്ച്.ഒയുടെ ക്ലിനിക്കല്‍ ട്രയലിനെ അടിസ്ഥാനമാക്കിയുള്ള വെളിപ്പെടുത്തല്‍.

30 രാജ്യങ്ങളിലായി 11,266 പേരിലാണ് റെംഡെസിവര്‍, ഹൈഡ്രോക്ലോറോക്വിന്‍, എച്ച്.ഐ.വിക്കെതിരായ ലോപിനാവിര്‍, റിട്ടോണാവിര്‍, ഇന്റര്‍ഫെറോണ്‍ എന്നീ മരുന്നുകള്‍ പരീക്ഷിച്ചത്. മനുഷ്യരില്‍ നടത്തിയ പരീക്ഷണത്തിന്റെ ഫലം അവലോകനം ചെയ്യുകയോ സെര്‍വറില്‍ ഉള്‍പ്പെടുത്തകയോ ചെയ്തിട്ടില്ല.

 

Latest News