മക്ക - ഇഅ്തമർനാ ആപ് വഴി നാലു പെർമിറ്റുകൾ കൂടി അനുവദിച്ചു തുടങ്ങിയതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഇതോടെ ഇഅ്തമർനാ വഴി അനുവദിക്കുന്ന പെർമിറ്റുകളുടെ എണ്ണം അഞ്ചായി.
ഉംറ പെർമിറ്റാണ് ആദ്യം നൽകിത്തുടങ്ങിയത്. മക്കയിൽ വിശുദ്ധ ഹറമിൽ നമസ്‌കാരം നിർവഹിക്കുന്നതിനും മദീനയിൽ പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങൾ സന്ദർശിച്ച് സലാം ചൊല്ലുന്നതിനുമുള്ള പെർമിറ്റുകൾ ആപ് വഴി നൽകുന്നുണ്ട്. ഇതിനു പുറമെ മദീനാ മസ്ജിദുന്നബവിയിൽ റൗദ ശരീഫിൽ നമസ്‌കാരം നിർവഹിക്കുന്നതിന് പുരുഷന്മാർക്ക് പ്രത്യേകം പെർമിറ്റ് അനുവദിക്കുന്നു. സമാനമായി റൗദാ ശരീഫിൽ നമസ്‌കാരം നിർവഹിക്കുന്നതിന് വനിതകൾക്കും പെർമിറ്റ് അനുവദിക്കുന്നുണ്ട്. പടിപടിയായി ഉംറ തീർഥാടനം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടാം ഘട്ടത്തിന് അടുത്ത ഞായറാഴ്ച തുടക്കമാകും.






