Sorry, you need to enable JavaScript to visit this website.

സഹോദരന്‍ ഫ്രീസറില്‍ മരിക്കാനിട്ട വയോധികനെ രക്ഷപ്പെടുത്തി

സേലം- ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം വീട്ടിലെത്തിച്ച് ഫ്രീസറില്‍ സൂക്ഷിച്ച 74കാരനായ വയോധികനെ രക്ഷപ്പെടുത്തി. രോഗംമൂലം അവശനായ വയോധികനെ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്ന ഫ്രീസറില്‍ കിടത്തി മരിക്കാനായി കാത്തിരിക്കുകയായിരുന്നു ബന്ധുക്കളെന്നാണ് ആരോപണം. ഒരു രാത്രി മുഴുസമയവും രോഗിയായ വയോധികന്‍ ഈ ഫ്രീസറില്‍ കിടന്നു. രാവിലെ ഫ്രീസര്‍ വാടകയ്ക്കു നല്‍കിയ സ്ഥാപനത്തില്‍ നിന്ന് തിരിച്ചെടുക്കാനെത്തിയ ആളാണ് ഫ്രീസറില്‍ കിടക്കുന്ന വയോധികന് ജീവനുണ്ടെന്ന് കണ്ടെത്തിയത്. ഇദ്ദേഹം ഉടന്‍ ബന്ധപ്പെട്ടവരെ വിവരമറിയിച്ച് വയോധികനെ ആശുപത്രിയിലേക്കു മാറ്റി. ബാലസുബ്രമണ്യ കുമാര്‍ എന്ന വയോധികനാണ് ഈ ദുര്‍ഗതി. സഹോദരനാണ് ഫ്രീസര്‍ വാടകയ്ക്ക് എടുത്ത് രോഗിയായ ബാലസുബ്രമണ്യനെ അതില്‍ കിടത്തിയത്. ഇദ്ദേഹം മരിക്കാനായി കാത്തിരിക്കുകയായിരുന്നു സഹോദരന്‍. ഗുരുതരാവസ്ഥയിലാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതെന്നും അന്വേഷണത്തില്‍ വ്യക്തമായി. അശ്രദ്ധാ പെരുമാറ്റം, ജീവന്‍ അപകടത്തിലാക്കല്‍ തുടങ്ങി കുറ്റങ്ങള്‍ ചുമത്തി പോലീസ് കേസെടുത്തു.
 

Latest News