Sorry, you need to enable JavaScript to visit this website.

ജനന, മരണ രജിസ്‌ട്രേഷന് ആധാര്‍ നിര്‍ബന്ധമില്ല

ന്യൂദല്‍ഹി-ജനന, മരണ റജിസ്‌ട്രേഷനുകള്‍ക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ധമല്ലെന്ന് റജിസ്ട്രാര്‍ ജനറലിന്റെ ഓഫിസ്. 1969 ലെ നിയമപ്രകാരമാണ് ജനനവും മരണവും റജിസ്റ്റര്‍ ചെയ്യുന്നതെന്നും വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു നല്‍കിയ മറുപടിയില്‍ പറയുന്നു.കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആഭ്യന്തര മന്ത്രാലയം ഇറക്കിയ സര്‍ക്കുലര്‍ അതനുസരിച്ച്, ജനന, മരണ റജിസ്‌ട്രേഷന് ആധാര്‍ തിരിച്ചറിയല്‍ രേഖയായി അംഗീകരിക്കും. ആധാര്‍ ഹാജരാക്കണോയെന്ന് അപേക്ഷകര്‍ക്കു തീരുമാനിക്കാം. ഔദ്യോഗിക രേഖകളില്‍ ആധാര്‍ നമ്പര്‍ രേഖപ്പെടുത്തുന്നത് ഒഴിവാക്കണം.
 

Latest News