ജനശതാബ്ദി ട്രെയിനുകള്‍ക്ക് കേരളത്തില്‍ സ്‌റ്റോപ്പുകള്‍ പുനഃസ്ഥാപിച്ചു

കൊച്ചി- ജനശതാബ്ദി ട്രെയിനുകള്‍ക്ക് കേരളത്തില്‍ സ്‌റ്റോപ്പുകള്‍ പുനഃസ്ഥാപിച്ചു. ഈ മാസം 16ന് നിലവില്‍ വരും. വര്‍ക്കല, കായംകുളം, ചേര്‍ത്തല, ആലുവ സ്‌റ്റോപ്പുകള്‍ തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദിക്കും തിരുവനന്തപുരം കണ്ണൂര്‍ ജനശതാബ്ദിക്കു കായംകുളം, മാവേലിക്കര, വടകര, തലശേരി സ്‌റ്റോപ്പുകളുമാണ് പുനഃസ്ഥാപിക്കുന്നത്. നവരാത്രിപൂജ സ്‌പെഷല്‍ ട്രെയിനുകള്‍ ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ 30 വരെ സര്‍വീസ് നടത്തും.
 

Latest News