Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജോസ് കെ മാണിയല്ല, യൂദാസ് കെ മാണി-ഷാഫി പറമ്പിൽ

പാലക്കാട്-യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിലേക്ക് പോയ ജോസ് കെ മാണിക്കെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ. യു.ഡി.എഫിനെയും ജനങ്ങളെയും മാത്രല്ല, പതിറ്റാണ്ടായി കെ.എം മാണി നടത്തിയ രാഷ്ട്രീയ പ്രവർത്തനങ്ങളെയുമായി ജോസ് കെ മാണി ഒറ്റിക്കൊടുത്തതെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. 
ഷാഫിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

മാണി സാർ മകന് പേരിട്ടത് ജോസ് എന്നാണ്. പ്രവർത്തി കൊണ്ട് മകൻ സ്വയം സ്വീകരിച്ചിരിക്കുന്ന പേര് യൂദാസ് എന്നാണ് .
യൂദാസ് കെ മാണി ഒറ്റ് കൊടുത്തത് യു.ഡി.എഫിനെയും ജനങ്ങളെയും മാത്രമല്ല മാണി സാറിന്റെ പതിറ്റാണ്ടുകളുടെ പൊതുപ്രവർത്തനത്തെയാണ്.
രാജ്യസഭാ എം.പി സ്ഥാനം രാജി വെച്ച് ധാർമ്മികത വിളമ്പണ്ട. പകരം കോട്ടയം എം.പി സ്ഥാനവും എം.എൽ.എ സ്ഥാനങ്ങളും രാജി വെക്കട്ടെ .
100 ശതമാനം അർഹതയുള്ള ലോകസഭാ സീറ്റ് ഒരു വാക്ക് പോലും പറയാതെ, ഒരു ചർച്ചയും കൂടാതെ നിഷേധിച്ചതുൾപ്പെടെയുള്ള രാഷ്ട്രീയ കാര്യങ്ങളാൽ മുന്നണി വിട്ട പാർട്ടിയുടെ നേതാവിന് പരനാറി എന്ന് പേരിട്ട പിണറായി വിജയൻ , ലോകസഭാ മെമ്പർ ആയിരിക്കുമ്പോൾ കാലാവധി പൂർത്തിയാക്കാതെ രാജി വെച്ച് രാജ്യസഭാ സീറ്റ് കൊടുത്ത മുന്നണിയെ വഞ്ചിച്ച് കാല് മാറിയയാളെ എന്ത് പേരിട്ട് വിളിക്കുമെന്ന് അറിയാൻ കേരളത്തിന് താല്പര്യമുണ്ട് .
സ്വന്തം വകയായി 500 ക സംഭാവന ചെയ്ത ആഷിക്ക് അബുവും ഡി.വൈ.എഫ്.ഐയുമൊക്കെ അടുത്ത എൽ.ഡി.എഫ് യോഗത്തിന് മുൻപെ അത് ജോസിൽ നിന്ന് തിരിച്ച് വാങ്ങാൻ മറക്കണ്ട .ബാർ കോഴ എന്നും പറഞ്ഞ് സമരം നടത്തിയ ഡി.വൈ.എഫ്.ഐക്കാർക്ക് നഷ്ടപരിഹാരം കൊടുക്കാം .
 

Latest News