ഇന്ത്യയില്‍ 63,509 പേര്‍ക്ക് കൂടി കോവിഡ്; മരണം 730

ന്യൂദല്‍ഹി- രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 63,509  കോവിഡ് 19 കേസുകള്‍കൂടി സ്ഥിരീകരിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 730 പേര്‍ മരിച്ചു.
ഇതുവരെ രാജ്യത്ത് 72,39,390 കോവിഡ് 19 കേസുകളാണ് സ്ഥിരീകരിച്ചത്. നിലവില്‍ 8,26,876 പേരാണ് ചികിത്സയിലുളളത്. 63,01,928 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 1,10,586 പേര്‍ മരിച്ചു.

 

Latest News