6.1 ഇഞ്ച് ഐഫോണ്‍ 12, 5.4 ഇഞ്ച് ഐഫോണ്‍ 12 മനി, 6.1 ഇഞ്ച്, 6.7 ഇഞ്ച് വലിപ്പമുള്ള ഐഫോണ്‍ 12 പ്രോ മോഡലുകളാണ് അവതരിപ്പിച്ചത്.
ന്യൂയോര്‍ക്ക്- ഫൈവ് ജി പിന്തുണയുള്ള ഐഫോണ്‍ 12 മോഡലുകള്‍ പുറത്തിറക്കിയതിനു പിന്നാലെ ആപ്പിള്‍ കമ്പനിക്ക് ഓഹരി വിപണയില്‍ തിരിച്ചടി. ഐഫോണ്‍ 12 റേഞ്ച് ഫോണുകള്‍ അവതരിപ്പിച്ചതിനു പിന്നാലെ വിപണിയില്‍ 8100 കോടി ഡോളറിന്റെ നഷ്ടമാണ് നേരിട്ടത്. നാല് ശതമാനത്തോളം ഇടിഞ്ഞ ഓഹരി അല്‍പം തിരച്ചുപിടിച്ച ശേഷം 2.7 ശതമാനം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
6.1 ഇഞ്ച് ഐഫോണ്‍ 12, 5.4 ഇഞ്ച് ഐഫോണ്‍ 12 മനി, 6.1 ഇഞ്ച്, 6.7 ഇഞ്ച് വലിപ്പമുള്ള ഐഫോണ്‍ 12 പ്രോ മോഡലുകളാണ് അവതരിപ്പിച്ചത്. എല്ലാ മോഡലുകളും 5 ജി സപ്പോര്‍ട്ട് ചെയ്യുന്നതാണ്.