ഹാഥ്‌റസില്‍ നാലു വയസ്സുകാരി ബലാത്സംഗത്തിനിരയായി

ഹാഥ്‌റസ്- ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം കെട്ടടങ്ങും മുമ്പ് ഹാഥ്‌റസില്‍ വീണ്ടും പീഡനം. സസ്‌നിയില്‍ നാലു വയസ്സുകാരിയെ ബന്ധു ബലാത്സംഗം ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സര്‍ക്കിള്‍ ഓഫീസര്‍ രുചി ഗുപ്ത പറഞ്ഞു. 

19കാരിയായ ദളിത് പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണ സംഘം തെളിവെടുപ്പിനായി ഹാഥ്‌റസിലെത്തിയ ദിവസമാണ് ബാലിക പീഡനത്തിനിരയായത്. പോലീസ് പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌ക്കരിച്ച സ്ഥലം സന്ദര്‍ശിച്ച സിബിഐ സംഘം തെളിവുകള്‍ ശേഖരിച്ചു.
 

Latest News