അമേരിക്കയില്‍ നഴ്‌സ് ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടി മലയാളി നഴ്‌സ്

ഷിക്കാഗോ-കോവിഡ് പ്രതിരോധ രംഗത്ത് അടക്കം കാഴ്ചവെച്ച മികവിനു അമേരിക്കയിലെ ഈ വര്‍ഷത്തെ നഴ്‌സ് ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിന് അര്‍ഹയായി മലയാളി നഴ്‌സ്. കോട്ടയം സ്വദേശിനിയായ  ലൂഥറന്‍ ജനറല്‍ ഹോസ്പിറ്റലിലെ നഴ്‌സായ ജിഷാ ജോസഫിനാണ് പുരസ്‌കാരം ലഭിച്ചത്. അമേരിക്കയിലെ മലയാളി സമൂഹത്തിനു മാത്രമല്ല ഇന്ത്യന്‍ നഴ്‌സുമാരുടെ ഒന്നടങ്കം അഭിമാനം ഉയര്‍ത്തിയ നേട്ടമാണ് ജിഷാ ജോസഫിന്റേത്.കോവിഡ് പ്രതിരോധ രംഗത്ത് അടക്കം കാഴ്ചവെച്ച മികച്ച സേവനമാണ് ജിഷയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ജിഷ ജോലി ചെയ്യുന്ന ് ലൂഥറന്‍ ജനറല്‍ ഹോസ്പിറ്റലിന്റെ ചരിത്രത്തില്‍ മികച്ച നഴ്‌സിനുളള പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളി നഴ്‌സ് കൂടിയാണ് ജിഷാ ജോസഫ്.അമേരിക്കയിലെ ഷിക്കാഗോയിലാണ് ജിഷ കുടുംബസമേതം താമസിക്കുന്നത്. ഇടുക്കി തടിയമ്പാട് സ്വദേശി ശൗര്യമാക്കല്‍ സുഭാഷ് ആണ് ഭര്‍ത്താവ്. ഏകമകള്‍ റുത്ത്.
 

Latest News