Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആശയക്കുഴപ്പം; വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ നടത്തിപ്പുകൾ പ്രതിസന്ധിയിൽ

ആളൊഴിഞ്ഞ ബേക്കൽ കോട്ട കവാടം

കാസർകോട് - വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം തുറന്നു പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും പോലീസ് ആക്ട് പ്രകാരം നിരോധാജ്ഞ പ്രഖ്യാപിച്ചതിനാൽ നടത്തിപ്പുകാരെല്ലാം ആശയക്കുഴപ്പത്തിൽ. കോവിഡ് വ്യാപനം കൂടിയതിനാൽ അഞ്ചുപേരിൽ കൂടുതൽ കൂട്ടം ചേരാൻ പാടില്ലെന്ന നിയന്ത്രണം നിലനിൽക്കുന്നതാണ് നടത്തിപ്പുകാരെ കുഴപ്പത്തിലാക്കുന്നത്. ആളുകൾ പഴയത് പോലെ എത്തിച്ചേരാൻ മടിക്കുംഎന്നതിനാൽനിയന്ത്രണം നീക്കുന്നത്വരെ കാസർകോട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളൊന്നും തുറന്നു പ്രവർത്തിപ്പിക്കില്ലെന്നാണ് തീരുമാനം. ഇളവുകൾ അനുവദിച്ചതിനെ തുടർന്ന് സെപ്റ്റംബർ 21 ന് ജില്ലാ കലക്ടർ ഡോ. ഡി. സജിത് ബാബുവിന്റെ നേതൃത്വത്തിൽ ചേർന്ന കോവിഡ് കോർ കമ്മിറ്റി യോഗം കാസർകോട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നു.

എന്നാൽ അതിന് പിന്നാലെയാണ് ജില്ലയിൽ നിരോധാജ്ഞ പ്രഖ്യാപിച്ചുകൊണ്ടുള്ള തീരുമാനം വന്നത്. അഞ്ചുപേരിൽ അധികം കൂടി നിൽക്കാൻ പാടില്ലെന്ന ഉത്തരവ് കേന്ദ്രങ്ങളുടെ നടത്തിപ്പ് പ്രതിസന്ധിയിലാക്കി. കുടുംബസമേതം ആർക്കും പ്രകൃതി ഭംഗി ആസ്വദിക്കാൻ എത്തിച്ചേരാൻ കഴിയാത്തതിനാൽ നടത്തിക്കൊണ്ടുപോകാൻ പ്രയാസമാണെന്നാണ് ഉടമസ്ഥൻ പറയുന്നത്. അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായ ബേക്കലിൽ അഞ്ചിലൊന്ന് പേരാണ് ഇപ്പോൾ എത്തുന്നത്. ബേക്കൽ കോട്ട കാണാൻ എത്തുന്നവരെക്യൂ ആർ കോഡ് ഉപയോഗിച്ചു സ്‌കാൻ ചെയ്തു ഓൺലൈനായി ടിക്കറ്റ്നൽകിയാണ് അകത്തേക്ക്കടത്തിവിടുന്നത്. ആർക്കിയോളജി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ബേക്കൽ കോട്ടയിലെ പ്രവേശന ചുമതല നൽകിയിരിക്കുന്നത് മുംബൈ ആസ്ഥാനമായുള്ള ഒരു കമ്പനിക്കാണ്. ലോക്ഡൗണിന് മുമ്പ് ദിവസം അഞ്ഞൂറിലധികം ആളുകൾ കോട്ട കാണാൻ എത്തിയിരുന്നു. ഇപ്പോൾ ശരാശരി 150 ൽ താഴെ ആളുകളാണ് എത്തുന്നത്. സെപ്റ്റംബർ 21 ന് തന്നെ കോട്ടയിലേക്ക് ആളുകളെ പ്രവേശിപ്പിച്ചിരുന്നു.

ആദ്യദിനങ്ങളിൽമുപ്പതുംനാൽപതും ആളുകൾ മാത്രമാണ് എത്തിയിരുന്നത്.പള്ളിക്കര സഹകരണ ബാങ്ക് നടത്തിപ്പ് ചുമതല ഏറ്റെടുത്ത ബേക്കൽ ബീച്ച്പാർക്ക് നിയന്ത്രണം നിലനിൽക്കുന്നതിനാൽഡിസംബറിൽ മാത്രമേ തുറക്കാൻ കഴിയുകയുള്ളൂ എന്ന് വ്യക്തമാക്കി ജില്ലാ കലക്ടർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ നവംബർ ഒന്ന് മുതൽ തുറക്കണമെന്ന നിർദേശമാണ് കലക്ടർ നൽകിയതെന്ന് ബാങ്ക് സെക്രട്ടറി പുഷ്പാകരൻ പറഞ്ഞു. ലോക്ഡൗണിന് മുമ്പ് ആയിരത്തോളം വിനോദ സഞ്ചാരികൾ എത്തിയിരുന്നറാണീപുരം വിനോദ സഞ്ചാര കേന്ദ്രത്തിൽ നിലവിൽ നൂറിലധികം പേർ മാത്രമാണ് ദിവസവും എത്തുന്നത്. ശക്തമായ നിയന്ത്രണങ്ങൾ നടപ്പിലാക്കിയ റാണീപുരത്ത് രാവിലെ ഒമ്പത് മണി മുതൽ മൂന്ന് മണി വരെയാണ് മലയുടെമുകളിലേക്ക് പ്രവേശനം അനുവദിക്കുന്നത്.
 

Latest News