Sorry, you need to enable JavaScript to visit this website.

വന്ദേഭാരത് ഏഴാം ഘട്ടം- സൗദിയിൽ നിന്ന് കേരളത്തിലേക്ക് 16 സർവീസുകൾ

റിയാദ്- വന്ദേഭാരത് ഏഴാം ഘട്ടത്തിൽ സൗദി അറേബ്യയിൽ നിന്ന് കേരളത്തിലേക്ക് 16 സർവീസുകൾ നിശ്ചയിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. ഈ മാസം 14 മുതൽ 28 വരെ രണ്ടാഴ്ചത്തേക്കുള്ള ഈ ഷെഡ്യൂളുകളിൽ എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസുമാണ് സർവീസ് നടത്തുക.
ദമാമിൽ നിന്ന് ഈ മാസം 14 ന് തിരുവനന്തപുരം, 16ന് തിരുവനന്തപുരം വഴി കണ്ണൂർ, 17ന് കൊച്ചി, 18ന് കൊച്ചി, കോഴിക്കോട്, 21ന് തിരുവനന്തപുരം, 23ന് കണ്ണൂർ, 24ന് കൊച്ചി, 25ന് കൊച്ചി, 28 ന് തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും റിയാദിൽ നിന്ന് 15ന് കൊച്ചി, 16ന് കോഴിക്കോട്, 22ന് കൊച്ചി, 23ന് കോഴിക്കോട്, ജിദ്ദയിൽ നിന്ന് 19ന് മുംബൈ വഴി കോഴിക്കോട്ടേക്കുമാണ് സർവീസ്. ജിദ്ദയിൽ നിന്ന് ഏഴാം ഘട്ടത്തിൽ കേരളത്തിലേക്ക് നേരിട്ട് സർവീസില്ല. എന്നാൽ ഡൽഹി, ലക്‌നോ, ഹൈദ്രാബാദ്, മുംബൈ, ശ്രീനഗർ, അമൃതസർ എന്നിവിടങ്ങളിലേക്ക് ജിദ്ദയിൽ നിന്നും റിയാദിൽ നിന്നും എയർ ഇന്ത്യ സർവീസ് നടത്തും. ചെന്നൈ, തൃച്ചി എന്നിവിടങ്ങളിലേക്ക് ദമാമിൽ നിന്ന് മാത്രമേ സർവീസ് ഉളളൂ.
ഈ വിമാനങ്ങളിൽ പോകാൻ താത്പര്യമുള്ളവർ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയത് ശേഷം ഓൺലൈണിലോ ഓഫീസിൽ നിന്ന് നേരിട്ടോ ടിക്കറ്റ് എടുക്കേണ്ടതാണെന്നും എംബസി അറിയിച്ചു.
 

Latest News