മുംബൈ- കോവിഡ് നിയന്ത്രണത്തില്‍ സുപ്രധാനമായ മാസ്‌ക് ധരിക്കാത്തതിന് ദിവസം 20,000 പേരില്‍നിന്ന് പിഴ ഈടാക്കണമെന്ന് മുംബൈ മുനിസിപ്പല്‍ കമ്മീഷണറുടെ നിര്‍ദേശം.
കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന മുംബൈയില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകാതിരിക്കാനാണ് നടപടി.
കോവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ നഗരവാസികള്‍ വലിയ വീഴ്ചയാണ് കാണിക്കുന്നത്. നിലവില്‍ ശരാശരി 950 പേര്‍ക്കാണ് ദിവസം മാസ്‌ക് ധരിക്കാത്തതിന് പിഴ ചുമത്തുന്നത്.
ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ 12 വരെ 4989 പേരില്‍നിന്നാണ് പിഴ ഈടാക്കിയിരുന്നത്. എന്നാല്‍ സെപ്റ്റംബര്‍ 13 നുശേഷം പിഴ തുക ആയിരത്തില്‍നിന്ന് 200 ആയി കുറയ്ക്കുകയും പരിശോധന വ്യാപകമാക്കുകയും ചെയ്തു.
ജനങ്ങള്‍ ഇപ്പോഴും മാസ്‌ക് ഗൗരവത്തിലെടുക്കാത്തതിനെ തുടര്‍ന്നാണ് ബ്രിഹാംമുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്റെ പുതിയ തീരുമാനം.