ന്യൂദല്‍ഹി- രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 55,342 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 71.7 ലക്ഷമായതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
24 മണിക്കൂറിനിടെ 706 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി മരിച്ചത്. മൊത്തം മരണസംഖ്യ 1,09,856 ആയി.






