വാഷിംഗ്ടണ്‍- ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 37,738,569 ആയി. മരണസംഖ്യ 1,078,868 ആയി വര്‍ധിച്ചതായും ജോണ്‍സ് ഹോപ്കിന്‍സ് യൂനിവേഴ്‌സിറ്റി കണക്ക് വ്യക്തമാക്കുന്നു.
അതിനിടെ, അമേരിക്കയില്‍ കോവിഡ് ഭേദമായ 25 കാരന് വീണ്ടും രോഗം ബാധിച്ചതിനെ കുറിച്ച് പഠനം തുടങ്ങി. നെവാഡയിലെ 25 കാരനാണ് രണ്ടു തവണ കോവിഡ് ബാധിച്ചത്. അമേരിക്കയില്‍ ആദ്യമായാണ് ഇത്തരമൊരു കേസെന്ന് ഗവേഷകര്‍ പറയുന്നു.






