Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മതേതര കക്ഷികൾ ഒറ്റക്കെട്ടായാൽ ജനാധിപത്യ  ഇന്ത്യയെ തിരിച്ചു പിടിക്കാം -കെ. അംബുജാക്ഷൻ

പ്രവാസി സാംസ്‌കാരിക വേദി അൽകോബാർ മേഖല സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ  കെ. അംബുജാക്ഷൻ സംസാരിക്കുന്നു.

അൽകോബാർ- ഹാഥ്‌റസിൽ പീഡിപ്പിക്കപ്പെട്ട ദളിത് പെൺകുട്ടിയുടെ നീതിക്കായി പൊരുതുക, സവർണ സംഘ് ഭീകരതയിൽ നിന്ന് രാജ്യത്തെ രക്ഷിക്കുക, കോടതികളെ  പോലും സംഘ്പരിവാർ അജണ്ടകൾക്കായി ദുരുപയോഗം  ചെയ്യുന്നതിൽ ശക്തമായി പ്രതിഷേധിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ച് പ്രവാസി സാംസ്‌കാരിക വേദി സംഘടിപ്പിച്ച ബഹുജന പ്രതിഷേധ സംഗമം വെൽഫയർ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് കെ. അംബുജാക്ഷൻ ഉദ്ഘാടനം ചെയ്തു. ജനാധിപത്യ വ്യവസ്ഥകൾ ഉള്ളിടത്ത് ഫാസിസ്റ്റു അജണ്ടകൾ നടപ്പിലാക്കുക എളുപ്പമല്ല, അതുകൊണ്ടാണ് പതിറ്റാണ്ടുകൾ നീണ്ട പാരമ്പര്യമുള്ള ജനാതിപത്യ വ്യവസ്ഥയുടെ ഓരോ അംശത്തെയും ഫാസിസ്റ്റു സർക്കാർ ഇല്ലാതാക്കാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ നടക്കുന്ന ദളിതുകൾക്കും മുസ്ലിം ന്യൂനപക്ഷങ്ങൾക്കും എതിരെയുള്ള മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ സമാനമനസ്‌കരുമായി വെൽഫെയർ പാർട്ടി യോജിച്ച് മുന്നോട്ട് പോകുമെന്നും, വ്യത്യസ്ത ചേരികളിൽ നിന്ന് ഫാസിസത്തെ നേരിടുന്നതിന് പകരം ഒറ്റക്കെട്ടായി ബഹുജന പ്രക്ഷോഭത്തിലൂടെ ജനാധിപത്യ ഇന്ത്യയെ തിരിച്ചു പിടിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് പ്രസിഡന്റ് ജബീന ഇർഷാദ് ഫാസിസ്റ്റു കാലത്തെ സ്ത്രീസുരക്ഷ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. 


പ്രവാസി കോബാർ വനിതാ വിഭാഗം ഒരുക്കിയ പ്രതിഷേധ വീഡിയോ ദളിത് ബാലികക്ക് നേരിടേണ്ടി വന്ന അതിക്രമങ്ങളെ തുറന്നു കാട്ടുന്നതായി. ഒ.ഐ.സി.സി നാഷണൽ കമ്മിറ്റി പ്രസിഡന്റ് പി.എം. നജീബ്, കെ.എം.സി.സി  കിഴക്കൻ പ്രവിശ്യ ജന.സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ, പ്രവാസി കിഴക്കൻ പ്രവിശ്യ പ്രസിഡന്റ് എം.കെ. ഷാജഹാൻ, അൽകോബാർ വനിതാ വിഭാഗം പ്രസിഡന്റ് ജുബൈരിയ ഹംസ, തൃശൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് സന്തോഷ്, തെക്കൻ മേഖല പ്രസിഡന്റ് ഷനോജ് തിരുവനന്തപുരം എന്നിവർ ആശംസ നേർന്നു. ഐ.എം.സി.സി. നാഷണൽ കമ്മിറ്റി സെക്രട്ടറി ഹനീഫ് അറബി സംബന്ധിച്ചു. കോബാർ മേഖല പ്രസിഡന്റ് സിറാജ് തലശ്ശേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അൻവർ സലീം സ്വാഗതവും പ്രോഗ്രാം കൺവീനർ ഷമീർ വണ്ടൂർ നന്ദിയും പറഞ്ഞു. റീജണൽ കമ്മിറ്റി അംഗം സുഹൈൽ കാപ്പൻ അവതാരകനായിരുന്നു. ബാദുഷ, പർവേസ് കണ്ണൂർ, ഇ.കെ.നഈം, കെ.എം. സാബിഖ് എന്നിവർ നേതൃത്വം നൽകി.

Latest News