നിശ്ചിത സമയത്തിന് മുമ്പ് അതിര്‍ത്തിയിലെത്തിയാല്‍ ഉംറക്കാരെ തിരിച്ചുവിടും

മക്ക- ഇഅ്തമര്‍നാ ആപ് വഴി ഉംറക്ക് അനുമതി ലഭിച്ചവര്‍ നിശ്ചിത സമയത്തിന് മുമ്പേ അതിര്‍ത്തിയിലെത്തിയാല്‍ തിരിച്ചുവിടുമെന്ന് മക്ക റോഡ് സുരക്ഷ വിഭാഗം മേധാവി ബ്രിഗേഡിയര്‍ അബ്ദുല്‍ അസീസ് അല്‍ഹമ്മാദ് അറിയിച്ചു. അതിര്‍ത്തിയിലെത്തുന്ന ഓരോരുത്തരുടെയും പേരുകളും സമയവും ഇഅ്തമര്‍നാ ആപില്‍ പരിശോധിച്ചുറപ്പുവരുത്തി മാത്രമേ കടന്നുപോകാന്‍ അനുവദിക്കുകയുള്ളൂ. സമയത്തിന് മുമ്പേ  എത്തുന്നവരെ തിരിച്ചയക്കും. അപ്ലിക്കേഷനില്‍ നിന്നനുവദിച്ച സമയത്ത് അവര്‍ക്ക് കടുന്നുവരാം. അദ്ദേഹം പറഞ്ഞു.

Latest News