പീഡനക്കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന പ്രതി പരോളില്‍ ഇറങ്ങി ബാലികയെ പീഡിപ്പിച്ചു വീണ്ടും അറസ്റ്റില്‍

അഹമദാബാദ്- ഗുജറാത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 2014ല്‍ ഏഴു വര്‍ഷം തടവിനു ശിക്ഷിച്ച പ്രതി പരോളില്‍ ഇറങ്ങി ആറു വയസ്സുകാരിയെ പീഡിപ്പിച്ചതിന് വീണ്ടും അറസ്റ്റിലായി. അഹമദാബാദിലെ ആളൊഴിഞ്ഞ ഒരു കെട്ടിടത്തിലേക്ക് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടു പോയാണ് പ്രതി പീഡിപ്പിച്ചത്. സബര്‍മതി സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുകയായിരുന്ന പ്രതി അച്ഛന്റെ മരണത്തെ തുടര്‍ന്ന് 15 ദിവസ പരോളില്‍ ഇറങ്ങിയതായിരുന്നു. ഒക്ടോബര്‍ ഒമ്പതിന് രാത്രിയാണ് ഇയാള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്. വെള്ളിയാഴ്ച രാത്രി 8.30ന് വീടിനു പുറത്ത് കളിക്കുകയായിരുന്ന ആറും ഏഴും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളെ ഇയാള്‍ ബിസ്‌ക്കറ്റും കളിപ്പാട്ടവും തരാമെന്നു പറഞ്ഞ് പ്രലോഭിപ്പിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പാലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പ്രതി ആറു വയസ്സുകാരിയെ മാനഭംഗപ്പെടത്തുന്നതു കണ്ട കൂടെയുള്ള ഏഴു വയസ്സുകാരി ഓടി രക്ഷപ്പെട്ടു. ഈ കുട്ടിയുടെ കരച്ചില്‍ കേട്ട് ആളുകള്‍ ഓടിക്കൂടിയതോടെ പ്രതി രക്ഷപ്പെടുകയായിരുന്നു. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞതോടെ തിങ്കളാഴ്ച വീട്ടില്‍ നിന്നാണ് പോലീസ് പിടികൂടിയത്.  


 

Latest News