Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മലയാളത്തിന്റെ ആദ്യ ഒ.ടി.ടി പ്ലാറ്റ്ഫോം വി നെക്സ്റ്റ് ജനുവരിയിൽ

റോഡ് ട്രിപ് ഇന്നൊവേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ ഇടവേള ബാബുവും മറ്റു മാനേജ്‌മെന്റ് പ്രതിനിധികളും എറണാകുളത്ത് വാർത്താ സമ്മേളനത്തിൽ 

കോവിഡ് കാലത്ത് കേരളത്തിന്റെ വിനോദ വ്യവസായം ആമസോൺ പ്രൈമിലേക്കും നെറ്റ്ഫഌക്‌സിലേക്കും ചുവടുമാറ്റിയിരിക്കേ മലയാളത്തിന് സ്വന്തമായൊരു ഒ ടി ടി പ്ലാറ്റ്‌ഫോമുമായി താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവും കൂട്ടരും. അടുത്ത ജനുവരിയിൽ ലോഞ്ചിംഗ് നടത്താനുദ്ദേശിക്കുന്ന 'വി നെക്സ്റ്റ്' എന്ന ഒ ടി  ടി പ്ലാറ്റ്‌ഫോമിന്റെ ലോഗോ പ്രകാശനം കൊച്ചിയിൽ നടന്ന ചടങ്ങിൽ മുതിർന്ന നടൻ മധു നിർവഹിച്ചു. ഇടവേള  ബാബു ചെയർമാനായ റോഡ് ട്രിപ്പ് ഇന്നൊവേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് വി നെക്സ്റ്റിന്റെ സംരംഭകർ. 


സിനിമയും നാടകവും മിമിക്രിയും കഥാപ്രസംഗവും നൃത്തപരിപാടികളുമടക്കം 50 ഓളം കലാമേഖലകൾ ഈ ഒ ടി ടി പ്ലാറ്റ്‌ഫോമിലുണ്ടാകും. പ്രേക്ഷകർ നൽകുന്ന റേറ്റിംഗിന്റെ അടിസ്ഥാനത്തിലാകും ഒരു പരിപാടിക്ക് വി നെക്സ്റ്റിൽ തുടരാൻ കഴിയുക. മികച്ച റേറ്റിംഗ് ലഭിക്കുന്നവ പ്ലാറ്റ്‌ഫോമിൽ കൂടുതൽ കാലം ലഭ്യമാകും. റേറ്റിംഗ് കുറഞ്ഞവ ക്രമേണ ലിസ്റ്റിൽ നിന്ന് പുറത്താകും. സിനിമാ തിയേറ്ററിൽ ഒരു സനിമ വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യുന്ന അതേ സ്വഭാവമായിരിക്കും ഒ ടി ടി പ്ലാറ്റ്‌ഫോമിലുമുണ്ടാകുക. പ്രോഡക്ട് മാർക്കറ്റ് ചെയ്യാനുള്ള ഉത്തരവാദിത്തം നിർമാതാക്കൾക്കായിരിക്കും. തുടക്കത്തിൽ ഒടിടി പ്ലാറ്റ്ഫോമിൽ നിന്നുള്ള വരുമാനത്തിന്റെ സിംഹ ഭാഗവും നിർമാതാക്കൾക്ക് തന്നെ നൽകുമെന്ന് ഇടവേള ബാബു പറഞ്ഞു.


2021 ജനുവരി 1 മുതൽ വി നെക്സിറ്റിന്റെ പ്രവർത്തനം തുടങ്ങുമെന്ന് ഇടവേള ബാബു പറഞ്ഞു. മൊബൈൽ ഫോണിൽ ഉപയോഗിക്കുന്നതിനുള്ള വി നെക്‌സ്റ്റ് ആപ് പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നുണ്ട്. ജനുവരിയിൽ ഇത് ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാകും. ആപ് ഉപയോഗിക്കുന്ന സബ്സ്‌ക്രൈബേഴ്സിനും ഒരുപാട് ഓഫറുകൾ ഉണ്ടാകും. മൊബൈൽ ഫോണിന് പുറമെ ആൻഡ്രോയ്ഡ് ടിവിയിലും വിൻഡോസിലും ഉപയോഗിക്കാൻ കഴിയുന്ന വെർഷനുകൾ വികസിപ്പിച്ചിട്ടുണ്ട്. 


ആമസോൺ പ്രൈം, നെറ്റ് ഫ്ലിക്സ്, സോണി തുടങ്ങി ലോകത്ത് അസംഖ്യം ഒടിടി പ്ലാറ്റ്ഫോമുകൾ ഉണ്ടെങ്കിലും അവയിൽ മലയാളത്തിന് കിട്ടുന്ന പ്രാതിനിധ്യം വളരെ കുറവാണെന്നതിനാലാണ് മലയാളത്തിന് മാത്രമായി ഒരു ഒടിടി പ്ലാറ്റ്ഫോമിനെക്കുറിച്ച് ആലോചിച്ചതെന്ന് റോഡ് ട്രിപ്പ് ഇന്നൊവേഷൻസ് സി ഇ ഒ പ്രകാശ് മേനോൻ പറഞ്ഞു. മലയാളികളെ മാത്രം മുന്നിൽ കണ്ടാണ് വി നെക്സ്റ്റ് അവതരിപ്പിക്കുന്നതെന്നും ലോകത്തെങ്ങുമുള്ള മലയാളികൾക്ക് ഈ പ്ലാറ്റ്‌ഫോം വിനോദത്തിനുള്ള പുതിയ സാധ്യത തുറന്നിടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Latest News