അഹമ്മദാബാദ്- രാഹുൽ ഗാന്ധി അടുത്ത തവണ ഗുജറാത്ത് സന്ദർശിക്കുമ്പോൾ അദ്ദേഹത്തെ കാണുന്നമെന്ന് പട്ടേൽ സമുദായ നേതാവ് ഹർദിക് പട്ടേൽ. രാഹുൽ ഗാന്ധിയെ കാണുമ്പോൾ അത് ലോകത്തെ അറിയിക്കുമെന്നും രഹസ്യകൂടിക്കാഴ്ച്ച ഉണ്ടാകില്ലെന്നും ഹർദിക് പട്ടേൽ വ്യക്തമാക്കി.
കഴിഞ്ഞദിവസം ഉച്ചക്ക് രാഹുൽ ഗാന്ധിയുമായി ഹർദിക് പട്ടേൽ രഹസ്യകൂടിക്കാഴ്ച്ച നടത്തിയെന്ന ബി.ജെ.പിയുടെ ആരോപണത്തോട് ട്വിറ്ററിൽ പ്രതികരിക്കുകയായിരുന്നു ഹർദിക് പട്ടേൽ.
കോൺഗ്രസിന്റെ മുതിർന്ന നേതാവ് അശോക് ഗെലോട്ടിനെ കണ്ടുവെന്ന് ഹർദിക് പട്ടേൽ പറഞ്ഞു. ഹർദിക് പട്ടേൽ താമസിക്കുന്ന അതേ ആഡംബര ഹോട്ടലിലാണ് ഹർദിക് പട്ടേലുമുണ്ടായിരുന്നത്. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചിട്ടുണ്ടെന്ന് അശോക് ഗെലോട്ട് അറിയിച്ചു.
ഡിസംബർ പതിനെട്ടിന് മുമ്പ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ ബി.ജെ.പിയും കോൺഗ്രസും തമ്മിൽ പോര് മൂർധന്യത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡി, ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ എന്നിവർക് അഭിമാനപോരാട്ടം കൂടിയായ ഗുജറാത്തിൽ ഭരണത്തിലുള്ള ബി.ജെ.പി രൂക്ഷമായ പ്രതിസന്ധിയാണ് നേരിടുന്നത് എന്നാണ് വാർത്തകൾ.