Sorry, you need to enable JavaScript to visit this website.

സർക്കാർ ജീവനക്കാർക്ക് ക്യാഷ് വൗച്ചർ, ഉത്സവകാല ബത്ത, സംസ്ഥാനങ്ങൾക്ക് 12000 കോടിയുടെ പലിശരഹിത വായ്പ

ന്യൂദൽഹി- കോവിഡിനെ തുടർന്നുള്ള പ്രതിസന്ധികൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥ അതിജീവിച്ചുതുടങ്ങിയതായും മാന്ദ്യത്തിൽനിന്ന് പതുക്കെ കരകയറുന്നതിന്റെ സൂചനകൾ ദൃശ്യമാണെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഈ സാഹചര്യത്തിൽ വിപണിയെ കൂടുതൽ സജീവമാക്കുന്നതിനായി പുതിയ പദ്ധതികളും ധനമന്ത്രി പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഈ വർഷം അവധി യാത്രാ ഇളവ് (എൽടിസി) നിരക്കിന് പകരം ക്യാഷ് വൗച്ചറുകൾ നൽകും. പ്രത്യേക ഉത്സവകാല ബത്തയും പ്രഖ്യാപിച്ചു. സംസ്ഥാനങ്ങൾക്ക് 50 വർഷത്തേക്ക് 12000 കോടിയുടെ പലിശ രഹിത വായ്പ ലഭ്യമാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. 

സർക്കാർ ജീവനക്കാർക്ക് ഉത്സകാല ബത്തയായി പലിശയില്ലാതെ 10000 രൂപ ലഭിക്കും. 10 ഗഡുക്കളായി തിരിച്ചടക്കാൻ സൗകര്യമുണ്ടാകും. പ്രത്യേക ഉത്സവകാല ബത്തയായി ഒറ്റത്തവണ 4000 കോടി വിതരണം ചെയ്യാനാണ് പ്രതീക്ഷിക്കുന്നത്. എല്ലാം സംസ്ഥാനങ്ങളും തുക ലഭ്യമാക്കിയാൽ 8000 കോടി കൂടി അധികമായി നൽകിയേക്കും. ഗസറ്റഡ് അല്ലാത്ത ജീവനക്കാർക്കായി പ്രത്യേക ഉത്സവകാല ബത്ത ഒറ്റത്തവണ നടപടിയായി പുനരുജ്ജീവിപ്പിക്കും. ഗസറ്റഡ് ജീവനക്കാർക്കും അതുണ്ടായിരിക്കും. എല്ലാ കേന്ദ്രസർക്കാർ ജീവനക്കാർക്കും പ്രീപെയ്ഡ് റുപേ കാർഡിന്റെ രൂപത്തിൽ 10000 രൂപയുടെ പലിശരഹിത ബത്ത ലഭിക്കും. 2021 മാർച്ച് 31 നകം തുക ചെലവഴിക്കണം.
 

Latest News