Sorry, you need to enable JavaScript to visit this website.

നടി ഖുശ്ബു കോണ്‍ഗ്രസ് വിട്ടു; ബി.ജെ.പിയില്‍ ചേക്കേറുമെന്ന് സൂചന

ന്യൂദല്‍ഹി- എഐസിസി വക്താവ് നടി ഖുശ്ബു സുന്ദർ കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ചു. ബി.ജെ.പിയിലേക്ക് പോകാന്‍ ശ്രമിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ എഐസിസി വക്താവ് സ്ഥാനത്തു നിന്ന് നീക്കിയതായി പാര്‍ട്ടി അറിയിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ഖുശ്ബു രാജിക്കത്തയച്ചത്. 

2014 ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോല്‍വി നേരിട്ട ഘട്ടത്തിലാണ് താന്‍ കോണ്‍ഗ്രസിലെത്തിയത്. പണമോ സ്ഥാനമാനങ്ങളോ മോഹിച്ചല്ല പാര്‍ട്ടിയില്‍ ചേര്‍ന്നത്. ജനങ്ങളുമായി ഒരു ബന്ധവുമില്ലാത്ത നേതാക്കള്‍ തലപ്പത്തിരുന്ന് കാര്യങ്ങള്‍ തീരുമാനിക്കുകയും, തന്നെപ്പോലുള്ളവരെ തഴയുകയുമാണ്. 

ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണ്. കോണ്‍ഗ്രസില്‍ അംഗത്വം നല്‍കിയതിലും പാര്‍ട്ടിയെയും രാജ്യത്തിനെയും സേവിക്കാന്‍ അവസരം നല്‍കിയതിലും നന്ദി അറിയിക്കുന്നതായി ഖുശ്ബു രാജിക്കത്തില്‍ പറഞ്ഞു.

തമിഴ്നാട്ടില്‍ അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഖുശ്ബു ബി.ജെ.പിയില്‍ ചേക്കേറുകയാണെന്നാണ് അഭ്യൂഹം. ബി.ജെ.പിയില്‍ ചേരാനാണോ ദല്‍ഹിയിലേക്ക് പോകുന്നതെന്ന് കഴിഞ്ഞ ദിവസം ചെന്നൈ എയർപോർട്ടില്‍ വെച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോള്‍ ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു മറുപടി.

https://www.malayalamnewsdaily.com/sites/default/files/2020/10/12/khusbu.jpg

Latest News