ന്യൂദല്‍ഹി- സുപ്രീം കോടതി ജഡ്ജി എന്‍.വി. രമണക്കെതിരെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡി ഉന്നയിച്ച ആരോപണങ്ങളില്‍ ചീഫ് ജസ്റ്റിസ് എന്തു നിലപാട് സ്വീകരിക്കുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ, നിയമ ലോകം.
ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി ജഗന്‍ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
ഇന്ത്യന്‍ ജുഡീഷ്യറിയുടെ തലന്മാരില്‍ ആര്‍ക്കും ഇതു പോലൊരു സാഹചര്യം നേരിടേണ്ടി വന്നിട്ടില്ല.
പൊതുജനങ്ങളില്‍നിന്ന് ചീഫ് ജസ്റ്റിസിന് ധാരാളം അജ്ഞാത പരാതികള്‍ ലഭിക്കാറുണ്ടെങ്കിലും ഇത് ഭരണഘടനാ പദവയില്‍ ഇരിക്കുന്നയാള്‍ക്കെതിരെ മറ്റൊരു ഭരണഘടനാ പദവിയിലിരിക്കുന്നയാളാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി ജഗന്‍ കത്ത് പരസ്യപ്പെടുത്തുക വഴി പൊതുസമൂഹത്തിലും വിഷയം ചര്‍ച്ചയായിരിക്കയാണ്. ഈ സാഹചര്യത്തില്‍ കേസെടുക്കാതിരിക്കാന്‍ ചീഫ് ജസ്റ്റിസിന് കഴിയില്ലെന്ന് നിയമവൃത്തങ്ങള്‍ പറയുന്നു.
കത്ത് സുപ്രീം കോടതിയുടെ ഫുള്‍ കോര്‍ട്ട് മുമ്പാകെ ചീഫ് ജസ്്റ്റിസ് സമര്‍പ്പിക്കുമെന്നാണ് കരതുന്നത്.
മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനോടൊപ്പം ചേര്‍ന്ന് ജസ്റ്റിസ് രമണയും ആന്ധ്ര ഹൈക്കോടതിയും തനിക്കെതിരെ നീങ്ങുന്നുവെന്നും അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നുമാണ് ജഗന്‍ കത്തില്‍ ആരോപിച്ചിരുന്നത്.






