ന്യൂദല്‍ഹി- ആടിനേയും ചെമ്മരിയാടിനേയും വേര്‍തിരിച്ചറിയാന്‍ കഴിയാത്തവരാണ് കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്കയും രാഹുലുമെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത്.
കൃഷിഭൂമിയിലെ ഏതെങ്കിലും ഒരു വിളയുടെ ഇല കണ്ടിട്ട് അത് ഏത് വിളയാണെന്ന് സഹോദരനും സഹോദരിയും തിരിച്ചറിയുകയാണെങ്കില്‍ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാഹുലും പ്രിയങ്കയും ചേര്‍ന്ന് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന നീക്കങ്ങളാണ് നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ’
കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രതിഷേധറാലി നടത്തുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും രംഗത്ത് വന്നിരുന്നു. കൃഷിയെക്കുറിച്ച് യാതൊന്നുമറിയാത്ത വ്യക്തിയാണ് കാര്‍ഷിക ബില്ലിനെതിരെ സംസാരിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
രാഹുല്‍ഗാന്ധി ട്രാക്ടറില്‍ സോഫയിട്ട് എല്ലായിടത്തും കറങ്ങുന്നുണ്ട്. അദ്ദേഹത്തിന് കൃഷിയെക്കുറിച്ച് ഒന്നും അറിയില്ലെന്നും ഉള്ളി മണ്ണിനകത്താണോ പുറത്താണോ ഉണ്ടാകുന്നത് എന്ന് പോലും രാഹുലിന് അറിയില്ലെന്നും ചൗഹാന്‍ പരിഹസിച്ചിരുന്നു.