സപ്ലൈകോ നിയമനം; വ്യാജ പ്രചാരണത്തില്‍ വിശ്വസിക്കരുത്

തിരുവനന്തപുരം- കേരള സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ് സെയിൽസ്മാൻമാരെ നേരിട്ട് നിയമിക്കുന്നുവെന്നത് വ്യാജ വാർത്ത.

സപ്ലൈകോ തന്നെയാണ് വ്യാജ വാർത്തയ്ക്കെതിരെ രം​ഗത്തെത്തിയത്. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും സെയിൽസ്മാൻമാർക്കുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നത് പി.എസ്.സിയാണെന്ന് സപ്ലൈകോ അറിയിച്ചു.

പതിനാലു ജില്ലകളിലും ഒഴിവുകൾ പ്രതീക്ഷിക്കുന്നുണ്ട്. പിഎസ് സി മാനദണ്ഡങ്ങൾ പ്രകാരമാണ് നിയമനം നടക്കുക. ഇതിനായി പിഎസ് സി ഓൺലൈനിലൂടെ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 21 ആണെന്നും സപ്ലൈകോ വ്യക്തമാക്കി. 

Latest News