ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബം ലഖ്‌നൗവില്‍; ഹൈക്കോടതി മൊഴി രേഖപ്പെടുത്തും

ലഖ്‌നൗ- അതിക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട ഹാത്രസിലെ ദളിത് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ ലഖ്‌നൗവിലെത്തിച്ചു.

അതീവ സുരക്ഷയില്‍ ആറ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് പെണ്‍കുട്ടിയുടെ കുടുംബത്തെ ഇവിടെ എത്തിച്ചത്. അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് മുമ്പാകെ ഹാജരായി ഇവര്‍ തങ്ങളുടെ ഭാഗം വിശദീകരിക്കും. കുടുംബത്തിന്റെ യാത്രക്ക് സൗകര്യം ഏര്‍പ്പെടുത്താന്‍ നേരത്തെ കോടതി ഹാത്രസ് ജില്ലാ ഭരണകൂടത്തോട് നിര്‍ദേശിച്ചിരുന്നു.

നാലു പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത 19 വയസ്സായ പെണ്‍കുട്ടി പിന്നീട് ദല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലാണ് മരിച്ചത്.
ജസ്റ്റിസ് പങ്കജ് മിത്തല്‍, ജസ്റ്റിസ് രാജന്‍ റോയ് എന്നിവരുള്‍പ്പെട്ട ബെഞ്ച് ഉച്ചക്ക് 2.15-നാണ് കേസ് പരിഗണിക്കുന്നത്.

 

Latest News