ചെന്നൈ- നടിയും കോണ്‍ഗ്രസ് ദേശീയ വക്താവുമായ ഖുഷ്ബു ബി.ജെ.പിയില്‍ ചേരുമെന്ന് വീണ്ടും അഭ്യൂഹം. നടി തിങ്കളാഴ്ച ബി.ജെ.പിയില്‍ അംഗത്വമെടുക്കുമെന്നാണ് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. ഇക്കാര്യം നേരത്തെ ഖുഷ്ബു നിഷേധിച്ചിരുന്നു. ദേശീയ വിദ്യാഭ്യാസ നയത്തെ പിന്തുണച്ചു ട്വീറ്റ് ചെയ്തതോടെ നടി കോണ്‍ഗ്രസ് വിടുമെന്ന അഭ്യൂഹം ശക്തമായിരുന്നു.
എന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാതിരുന്നതില്‍ ഉള്‍പ്പെടെ അതൃപ്തി ഉണ്ടായിരുന്ന ഖുശ്ബു പാര്‍ട്ടി വിടുമെന്ന് തന്നെയാണ് പുറത്തുവരുന്ന സൂചനകള്‍.